ശിവഗിരി: ശ്രീനാരായണ ഗുരുദേവദർശനവും ചരിത്രവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരിമഠം പരിശീലനം നൽകും.
ശ്രീനാരായണ ഗുരുദേവ കൃതികളുടെ വെളിച്ചത്തിൽ ഗുരുദേവന്റെ വിശ്വദർശനം, ഗുരുദർശനവും ശ്രീശങ്കരദർശനവും തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ, ഗുരുദേവനും ചട്ടമ്പിസ്വാമിയും, ഗുരുദേവനും വിവാഹ ജീവിതവും, ഗുരുദേവനും വിഗ്രഹാരാധനയും, ഗുരുദർശനവും ഇതര മതങ്ങളും, ഗുരുദർശനവും പശ്ചാത്യ പൗരസ്ത്യദർശനങ്ങളും തുടങ്ങിയവയാണ് പ്രധാന പഠന വിഷയങ്ങൾ. മാർച്ച് 1, 2, 3 തീയതികളിൽ ശിവഗിരിയിൽ താമസിച്ചു പരിശീലനം നേടാം.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യാചാര്യനും ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ആചാര്യന്മാരുമായിരിക്കും. കൂടാതെ ഗുരുദേവ ദർശനത്തിൽ വേണ്ട പരിജ്ഞാനം നേടിയ പ്രഗല്ഭമതികൾ ക്ലാസ്സുകൾ നയിക്കും. അവരെ ഗുരുദേവ സന്ദേശ പ്രചാരകരായി സഭയിൽ നിന്നു നിയോഗിക്കും. ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷകളിൽ കൂടി പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന നൽകും. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9ന് രാവിലെ 9 മണിക്ക് ശിവഗിരിമഠത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. വിവരങ്ങൾക്ക്: കെ.ടി.സുകുമാരൻ (സഭാ രജിസ്ട്രാർ) : 9447431833, പൂത്തൂർ ശോഭനൻ (ജോയിന്റ് രജിസ്ട്രാർ) :9447894254, ഡോ. സനൽകുമാർ (സഭാ പി.ആർ.ഒ) : 9447584240. Email: gdpssivagirimutt81@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |