കോഴിക്കോട്: ഓപ്പോയുടെ റെനോ 14 സീരീസ് സ്മാർട്ട്ഫോണുകൾ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച് ബ്രാൻഡ് ഒഫീഷ്യൽ പാർട്ണറായ മൈജി. മൈജിയുടെ 131 ഷോറൂമുകളിലും ഓപ്പോ റെനോ 14 സീരീസ് ലഭ്യമാണ്.
ഇപ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2 വർഷ എക്സ്ട്രാ വാറന്റി, ബോട്ട് എയർഡോപ്സ് പ്രിമോ, ബ്ലൂടൂത്ത് സൗണ്ട് ബാർ എന്നിവയുൾപ്പെടെ 12,499 രൂപയുടെ കോംബോ സമ്മാനം ലഭിക്കും.
എ.ഐ പോർട്രെയ്റ്റ് ക്യാമറയാണ് ഫോണിന്റെ മുഖ്യസവിശേഷത. ഡി.എസ്.എൽ.ആർ ക്യാമറക്ക് സമാനമായ ഫീച്ചറുകളുള്ള ഈ ഫോൺ മൈജിയിൽ ഫിനാൻസ് സൗകര്യത്തോടെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം.
10ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 6 മാസംവരെ പലിശ രഹിത വായ്പ, തുടങ്ങിയവയുംപഴയ ഫോണുകൾക്ക് എക്സ്ചേഞ്ച് വാല്യുവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |