അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 12, 13, 14 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
പ്രമാണപരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്പിറേറ്ററി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 693/2022) തസ്തികയിലേക്ക് 7ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലാബ് അറ്റൻഡർ (കാറ്റഗറി നമ്പർ 598/2022) തസ്തികയിലേക്ക് 10ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.അറിയിപ്പ് ലഭിക്കാത്തവർ ഇ.ആർ-15 വിഭാഗവുമായി ബന്ധപ്പെടണം (0471 2546509).
സഹകരമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 262/2023) തസ്തികയിലേക്ക് 10 മുതൽ 13 വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ഇ.ആർ. ഒ.എസ്.എം വിഭാഗവുമായി ബന്ധപ്പെടണം (0471 2546341).
വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ വീണ (കാറ്റഗറി നമ്പർ 05/2024) തസ്തികയിലേക്ക് 11ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 4 വരെ വിവരണാത്മക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.
ഒ.എം.ആർ പരീക്ഷ
ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 12/2024), ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 335/2024) തസ്തികകളിലേക്ക് 12ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |