കട്ടക്ക്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കുറച്ച് കാലമായി തുടരുന്ന മോശം ബാറ്റിംഗ് ഫോമില്‍ നിന്ന് കരകയറി മികച്ച പ്രകടനത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 305 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച രോഹിത് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട് ബാറ്റിംഗ് തുടരുകയാണ്.
30 പന്തുകളില്‍ നിന്ന് നാല് വീതം സിക്‌സറുകളും ബൗണ്ടറികളും പായിച്ചാണ് ഹിറ്റ്മാന്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്. ഓപ്പണിംഗ് വിക്കറ്റില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് പോകാതെ 77 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.49.5 ഓവറില്‍ 304 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആകുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 350ന് മുകളില്‍ പോകുമെന്ന് തോന്നിച്ച ഇംഗ്ലീഷ് സ്‌കോറിനെ ഇന്ത്യ മദ്ധ്യ ഓവറുകളില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.
അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 65(56), ജോ റൂട്ട് 69(72) എന്നിവരുടെ മികവിലാണ് ഇംഗ്ലീഷ് ടോട്ടല്‍ 300 കടന്നത്. ഫിലിപ് സാള്‍ട്ട് 26(29), ഹാരി ബ്രൂക് 31(52), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 34(35), ലിയാം ലിവിംഗ്‌സ്റ്റണ്‍ 41(32) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ജേമി ഓവര്‍ടണ്‍ 6(10) ഗസ് അറ്റ്കിന്‍സണ്‍ 3(7), ആദില്‍ റഷീദ് 14(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ പത്ത് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |