ചിറയിൻകീഴ്: ശാർക്കര ദേവിയുടെ തിരുനടയിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഇന്ന് പൊങ്കാല സമർപ്പിച്ച് ആത്മസംതൃപ്തിയടയും. ക്ഷേത്രമുറ്റത്ത് പ്രത്യേക പൂജകൾക്കു ശേഷം ഒരുക്കുന്ന പണ്ടാര അടുപ്പിൽ മേൽശാന്തി വെൺകുളം കൃഷ്ണരാജ മഠത്തിൽ ഗോപാലകൃഷ്ണ റാവു 10.15ന് തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്. 11.30ന് പൊങ്കാല നിവേദ്യം ഇന്നലെ വൈകിട്ടോടെ ഭക്തജനങ്ങളെ കൊണ്ട് ശാർക്കര തിരക്കിലമർന്നു. ഭക്തജനങ്ങൾക്ക് സംഘടനകളുടെ നേതൃത്വത്തിൽ ശാർക്കരയിലും പരിസരപ്രദേശങ്ങളിലും ഭക്ഷണം, ദാഹജലം എന്നിവ സൗജന്യമായി നൽകും. കെ.എസ്.ആർ.ടി.സി അഡീഷണൽ ട്രിപ്പുകൾ നടത്തും. ടെമ്പോ,ആട്ടോ തുടങ്ങിയവ പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്ക് ക്ഷേത്രത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ സൗജന്യ സർവീസ് നടത്തും. അലങ്കാര ഗോപുരത്തിന് അടുത്തായുളള ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഭക്തർക്കായി സംഭാരവും പഴവർഗ്ഗങ്ങളും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |