കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കല്യാൺ ഡവലപ്പേഴ്‌സ് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തേർഡ് പാർട്ടി ഓഡിറ്റുകൾക്കുമായി ബ്യൂറോ വെരിറ്റാസുമായി സഹകരിക്കുന്നു. ടെസ്റ്റിംഗ്, ഇൻസ്‌പെക്ഷൻ, സർട്ടിഫിക്കേഷൻ സേവനങ്ങളിൽ ആഗോള മുൻനിരക്കാരാണ് ഫ്രാൻസ് ആസ്ഥാനമായി 1828ൽ സ്ഥാപിതമായ ബഹുരാഷ്ട്ര കമ്പനിയായ ബ്യൂറോ വെരിറ്റാസ്. കല്യാൺ ഡവലപ്പേഴ്‌സിന്റെ ഭവന പദ്ധതികളിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് സഹകരണം.
ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളും സേവനവും നൽകുന്നതിന് പുതിയ സഹകരണം സഹായകമാകുമെന്ന് കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് പാർട്ട്ണർ ആർ. കാർത്തിക് പറഞ്ഞു.
ഇന്ത്യയിലെ മുൻനിര ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്‌സിന്റെ സഹോദര സ്ഥാപനമാണ് കല്യാൺ ഡവലപ്പേഴ്‌സ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിൽ കേരളത്തിലെമ്പാടുമായി 22 ലധികം പദ്ധതികൾ കമ്പനിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |