തിരുവനന്തപുരം: കോഴിക്കോട് പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ(മലയാളം
മീഡിയം)(ഹിന്ദുനാടാർ)(ക്യാറ്റഗറി നമ്പർ 215/2023) തസ്തികയിലേക്ക് 19ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ 0495- 2371971 എന്ന നമ്പറിൽ ബന്ധപ്പെടണം.
പാലക്കാട് വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം)(ക്യാറ്റഗറി നമ്പർ 709/2023) തസ്തികയിലേയ്ക്കുള്ള ഒന്നാംഘട്ട അഭിമുഖം 21ന് പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും.
പ്രമാണപരിശോധന
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ(ജൂനിയർ) മലയാളം (കാറ്റഗറി നമ്പർ 474/2023) തസ്തികയിലേക്ക് 18ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം(0471 2546439).
സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ലക്ചറർ ഇൻ ആർട്സ്,ഹിസ്റ്ററി ആൻഡ് ഏസ്തറ്റിക്സ്(ഫൈൻആർട്സ് കോളേജ്)(കാറ്റഗറി നമ്പർ 495/2023) തസ്തികയുടെ അപേക്ഷയിൽ ന്യൂനത പരിഹരിക്കേണ്ട ഉദ്യോഗാർത്ഥികൾക്ക് 18ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
ട്രെയ്നർ ഒഴിവ്
തിരുവനന്തപുരം: അസാപ് കേരളയിൽ എ.ആർ/വി.ആർ ട്രെയ്നർ തസ്തികയിലേക്ക് 20ന് വൈകിട്ട് 5നകം അപേക്ഷിക്കാം. യോഗ്യത ബിരുദം. വിവിധ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലാണ് ഒഴിവ്. വെബ്സൈറ്റ്- www.asapkerala.gov.in/careers
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |