ചങ്ങനാശേരി : വിദേശ യൂണിവേഴ്‌സിറ്റികൾ കേരളത്തിൽ ആരംഭിക്കുമ്പോൾ അഡ്മിഷനിലും നിയമനങ്ങളിലും പട്ടികജാതി സംവരണം നടപ്പാക്കണമെന്ന് അഖിലകേരള ചേരമർ ഹിന്ദുമഹാസഭ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സെമിനാർ ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മഹാസഭ പ്രസിഡന്റ് അഡ്വ.വി.ആർ രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഡോ.സെബിൻ എസ്.കൊട്ടാരം സെമിനാർ നയിച്ചു. വി.റ്റി രഘു, സി.ഡി മോഹനൻ, പി.എസ് പ്രസാദ്, മോഹനൻ ഈട്ടിക്കൽ, ശശികുമാർ വാരാപ്പുഴ, സജിമോൻ റാന്നി, കെ.കെ രാജു കുട്ടനാട്, സgരേഷ് ലബ്ബക്കട, സജികുമാർ പെരുമ്പായിക്കാട്, അഡ്വ.ജയദീപ് പാറക്കൽ, എ.ജെ രാജൻ, സുജിത് ളായിക്കാട്, കുട്ടപ്പൻ വെള്ളാവൂർ, ഓമന ശശികുമാർ, അജിതകുമാരി റാന്നി, ഷൈലജ കോട്ടയം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |