ബേപ്പൂർ: ബി.സി റോഡിൽ മാവിൻ ചുവടിന് സമീപം നവീകരിച്ച പുതുക്കുടി - ചാലിയാർ തോട് നഗരാസൂത്രണ ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഗിരിജ അദ്ധ്യക്ഷത വഹിച്ചു. നഗര സഞ്ചയം പദ്ധതിയിൽ 50 ലക്ഷം രൂപ ചിലവഴിച്ചാണ് പുതുക്കുടി തോടിന് ഇരുവശവും ഭിത്തികളും തോടിന് കുറുകെ പാലവും നിർമ്മിച്ച് നവീകരിച്ചത്. തറയിൽ മഹേഷ്, ശശിധരൻ എം ഫിനോഷ് ഇല്ലിക്കൽ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു. തോടിലെ വെള്ളം സുഗമമായി ചാലിയാറിൽ പതിക്കുന്ന രീതിയിൽ പ്രവൃത്തി പൂർത്തിയാക്കാതെയാണ് തോട് ഉദ്ഘാടനം ചെയ്തതെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |