തൃശൂർ: ബാങ്ക്കൊള്ള നടത്തിയ പ്രതി റിജോ വീട്ടിൽ തന്നെ താമസിച്ചത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തോടെയെന്ന് പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് പിടികൂടുമെന്ന് റിജോയ്ക്ക് അറിയാമായിരുന്നു. അതിനാൽ എല്ലാ മുൻകരുതലുകളും എടുത്തു. വസ്ത്രം മാറി, സ്‌കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മാറ്റി. മങ്കിക്യാപ്പ് ധരിച്ചതിനുശേഷം കണ്ണു പോലും പുറത്ത് കാണാതിരിക്കാൻ ഹെൽമറ്റ് ധരിക്കുകയും ചെയ്തു. കണ്ണിന്റെ റെറ്റിനപോലും നിരീക്ഷിച്ച് പിടികൂടുമെന്ന് അറിയാമായിരുന്നു. വിരലടയാളം കിട്ടാതിരിക്കാൻ കൈയുറയും ധരിച്ചു.
ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയപ്പോഴാണ് ഒരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ച് തന്റെ സ്‌കൂട്ടറിൽ ഫിറ്റ് ചെയ്തത്. എല്ലാ പഴുതുകളും അടച്ചതിനാൽ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് വീട്ടിൽ തന്നെ കഴിഞ്ഞത്. പൊലീസ് നടത്തുന്ന അന്വേഷണങ്ങൾ അപ്പപ്പോൾ വാർത്തകളിലൂടെ വീക്ഷിച്ചു. പക്ഷേ, ഇന്നലെ വൈകീട്ട് പൊലീസ് വീട് വളഞ്ഞ്പിടികൂടി എല്ലാ തെളിവുകളും കാണിച്ചതോടെ രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ബോധ്യമായി.എല്ലാ തുറന്നു പറഞ്ഞു.
ബാങ്കിൽ നാലു ദിവസം മുമ്പ് ഒരു എ.ടി.എം കാർഡുമായി എത്തി തർക്കിച്ചിരുന്നു. അവിടത്തെ അന്തരീക്ഷവും സാഹചര്യവും മനസിലാക്കാനായിരുന്നു.അതിൽ പൊലീസ് തുമ്പു കണ്ടെത്തുമെന്ന് പ്രതി കരുതിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |