തിരുവനന്തപുരം: സംസ്ഥാനത്തിന് ഈ സാമ്പത്തികവർഷം 605 കോടികൂടി കടമെടുക്കാമെന്ന് കേന്ദ്രസർക്കാർ. ഇതോടെ കടമെടുപ്പ് 41,257 കോടി രൂപയാവും. ഇന്നലെ 1920 കോടി രൂപ എടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം നടത്തി. തുക ഇന്നോ,നാളെയോ അക്കൗണ്ടിലെത്തും. 17 വർഷമാണ് കടപ്പത്രങ്ങളുടെ കാലാവധി. ഇനി കടമെടുക്കാൻ ഒന്നുമില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് 605 കോടികൂടിയുണ്ടെന്ന കേന്ദ്രത്തിന്റെ അറിയിപ്പ്. പക്ഷെ ഇതുകൊണ്ട് മാർച്ച് മാസത്തെ ചെലവുകൾ കൈകാര്യം ചെയ്യാനാകില്ല. പദ്ധതിച്ചെലവ് പകുതിയായി വെട്ടിക്കുറച്ചിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിട്ടില്ല. വാർഷിക പദ്ധതികളിൽ 48.47 ശതമാനം മാത്രമാണ് പൂർത്തിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |