തിരുവനന്തപുരം: സോഫയിൽ തല ഒരു വശത്തേയ്ക്ക് ചാഞ്ഞ നിലയിലാണ് അഫാന്റെ പിതൃസഹോദരൻ ലത്തീഫിന്റെ മൃതദേഹം കാണപ്പെട്ടത്.ഭാര്യ സജിതാബീവിയുടെ മൃതദേഹം അടുക്കള ഭാഗത്ത് വായിൽ തുണി ചുറ്റിയ നിലയിൽ തലയ്ക്കടിയേറ്റായിരുന്നു. വീടിന്റെ മുകളിലത്തെനിലയിൽ അഫാന്റെ മുറിയിലെ ചാരു കസേരയിൽ തലയ്ക്കടിയേറ്റ മരിച്ച നിലയിലായിരുന്നു പെൺസുഹൃത്ത് ഫർസാനയുടെ മൃതദേഹം. വീടിന് താഴത്തെ ഹാളിന് സമീപം കമിഴ്ന്നുകിടുക്കുകയായിരുന്നു സഹോദരൻ അഫ്സാന്റെ മൃതദേഹം.വീടിന്റെ തറയിൽ മരിച്ച നിലയിലായിരുന്നു അഫാന്റെ പിതാവിന്റെ അമ്മ സൽമാബീവിയുടെ മൃതദേഹം.
വെഞ്ഞാറമൂട് കൂട്ടകൊലയിൽ പ്രതി അഫാൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമായി.
ചുറ്റിക കൊണ്ടുള്ള പ്രഹരത്തിൽ ഒച്ചവയ്ക്കാൻ പോലും കഴിയാതെ ഓരോരുത്തരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണം ഉറപ്പാക്കാൻ തലയിൽ വീണ്ടും വീണ്ടും ചുറ്റികകൊണ്ട് അടിച്ചു.
അഫാന്റെ പിതാവിന്റെ ജ്യേഷ്ഠൻ ചുള്ളാളം സ്വദേശിയും സി.ആർ.പി.എഫ് റിട്ട ഉദ്യോഗസ്ഥനായ ലത്തീഫിനാണ് കൂടുതൽ അടിയേറ്റത്. മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളുണ്ട്. അലമാര തുറന്ന നിലയിലാണെന്നും പൊലീസ് പറയുന്നു.
പ്രതി അഫാന്റെ അനുജൻ അഫ്സാന്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ട്. തുടർച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. തലയുടെ ഒരു വശത്ത് ടി ആകൃതിയിൽ മുറിവുണ്ട്.ഇതിലെ മൂന്ന് മുറിവുകൾ ആഴത്തിലുള്ളത്. ചെവിയിലും മുറിവുണ്ട്. അഫാന്റെ പെൺ സുഹൃത്ത് ഫർസാനയുടെ നെറ്റിയിലും ആഴത്തിലുള്ള മുറിവുകളാണുള്ളത്.അഫാന്റെ മുത്തശ്ശി സൽമാബീവിയുടെ തലയുടെ പിൻഭാഗത്താണ് മാരകമായ പരിക്ക്.
അഫാൻ ചുറ്റിക വാങ്ങിയത്
ഓർമ്മയില്ലെന്ന് കടക്കാരൻ
വെഞ്ഞാറമൂട്ടിലെ ഹാർഡ്‌വെയർ കടയിൽ നിന്നാണ് അഫാൻ ചുറ്റിക വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.എന്നാൽ
അഫാനെ കണ്ട് പരിചയമുണ്ടെന്നും ചുറ്റിക വാങ്ങിയത് ഓർമയില്ലെന്നുമാണ് കട ഉടമ പൊലീസിനോട് പറഞ്ഞത്.പൊലീസ് കാണിച്ച ചുറ്റുക അധികം വില്പനയുള്ളതല്ലായെന്നും കട ഉടമ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |