പാലക്കാട്: വ്യായാമത്തിനിടെ 57കാരൻ ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കോടതിപ്പടിയിലെ ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുകയായിരുന്നു സന്തോഷ് കുമാർ. സ്ഥിരമായി ഈ സമയത്തായിരുന്നു അദ്ദേഹം വ്യായാമം ചെയ്യാൻ എത്തുന്നത്. വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ മദർകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |