കല്ലാച്ചി: പാലിയേറ്റീവ് കെയർ യൂണിറ്റിന് തുടക്കം കുറിച്ച് കോൺഗ്രസ് കമ്മിറ്റി. നാദാപുരം മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമത്തിലാണ് പാലിയേറ്റീവ് കെയർ യൂണിറ്റിന് രൂപം കൊടുത്തത്. സംഗമം കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് പി.വി. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവിന്റെ രൂപരേഖ അഡ്വ കെ.എം. രഘുനാഥ് അവതരിപ്പിച്ചു. അഡ്വ.എ. സജീവൻ, വി.വി. റിനീഷ്, പി.കെ.ദാമു, വി.കെ. ബാലാമണി, കെ. വത്സലകുമാരി, വാസു എരഞ്ഞിക്കൽ, കെ. ഗംഗാധരൻ, ടി. രവീന്ദ്രൻ, പി. ശ്രീധരൻ നായർ പ്രസംഗിച്ചു. പി.ശ്രീധരൻ നായർ ചെയർമാനും പി. അജയകുമാർ കൺവീനറും, കെ. ഗംഗാധരൻ ഖജാൻജിയുമായി തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |