വെഞ്ഞാറമൂട്: അനാവശ്യ കൂട്ടുകെട്ടുകളിൽപ്പെടാതിരിക്കാൻ വീടിനുള്ളിൽ വളർത്തിയ മകൻ ഒടുവിൽ കൊലപാതകിയായി. പുറത്ത് എവിടെ പോയാലും അമ്മയും മക്കളും ഒരുമിച്ച്. ഇങ്ങനെയായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ മാതാവ് ഷെമി വളർത്തിയത്.
അഫാന് പത്ത് വയസുള്ളപ്പോഴാണ് അനുജൻ അഫ്സാന്റെ ജനനം. പിന്നീട് അനുജനായിരുന്നു അഫാന്റെ കൂട്ടുകാരനും പ്രിയപ്പെട്ടവനുമൊക്കെ.
പിതാവ് റഹീമിന്റെ നാടായ താഴേ പാങ്ങോട് മുത്തശ്ശിയുടെ ലാളനയിലായിരുന്നു അഫാന്റെ ബാല്യം. എം.എ.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ജനതാ ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയെങ്കിലും സുഹൃത്തുകളില്ല. പഠനസൗകര്യം മുന്നിൽക്കണ്ടാണ് വെഞ്ഞാറമൂട്ടിൽ അഫാന്റെ പിതാവ് വസ്തു വാങ്ങുന്നതും വീടു വയ്ക്കുന്നതും.
കൂടെ പഠിച്ചവരെ കണ്ടാൽ ഒന്നു പുഞ്ചിരിക്കുമെന്നല്ലാതെ ഒന്ന് മിണ്ടുക കൂടിയില്ലെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. പുറത്തിറങ്ങിയാൽ മാതാവ് ഷെമിയോ,അനുജനോ കൂടെയുണ്ടാകും.
വീടിന് സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ കടമായി വാങ്ങിയാലും ഉടൻ തിരിച്ച് നൽകും. പെൺസുഹൃത്തിന്റെ സ്വർണം ഇടയ്ക്ക് പണയം വയ്ക്കുകയും തിരിച്ചെടുത്ത് നൽകുകയും ചെയ്തിരുന്നു.എന്നാൽ വീണ്ടും പെൺകുട്ടിയുടെ സ്വർണം വാങ്ങി പണയം വയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |