# അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നു
തിരുവനന്തപുരം: സർവകലാശാലാ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാനുള്ള അധികാരം വൈസ് ചാൻസലറിൽ നിന്ന് എടുത്തുമാറ്റാൻ വിവാദ നിയമഭേദഗതിയിൽ വ്യവസ്ഥ.
സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ, യൂണിവേഴ്സിറ്റി യൂണിയൻ എന്നിവയിലെ തിരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യാനുള്ള വി.സിയുടെ അധികാരം
രജിസ്ട്രാർക്കാണ് കൈമാറുന്നത്. സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും അദ്ധ്യക്ഷനെന്ന നിലയിലാണ് വൈസ് ചാൻസലർ ഈ ചുമതല നിറവേറ്റിവരുന്നത്.
തിങ്കളാഴ്ചയാണ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്.
കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിന്റെ രേഖകൾ നശിപ്പിക്കപ്പെട്ടതിനാൽ ഫലം വിജ്ഞാപനം ചെയ്യാൻ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ തയ്യാറായിരുന്നില്ല. എസ്.എഫ്.ഐ സർവകലാശാലാ ആസ്ഥാനത്ത് പന്തൽ കെട്ടി സമരം നടത്തുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമഭേദഗതി. . താത്കാലിക സമിതികളെടുക്കുന്ന അക്കാഡമിക് തീരുമാനങ്ങൾ ക്രമപ്പെടുത്താനുള്ള അധികാരം പ്രോ വൈസ്ചാൻസലർക്കായിരിക്കും. നിലവിൽ ഇത് വി.സിക്കാണ്. പത്തുവർഷം അദ്ധ്യാപന പരിചയമുള്ളവരെ പി.വി.സിയായി സിൻഡിക്കേറ്റിന് നിയമിക്കാമെന്ന ഭേദഗതിയും വരുന്നുണ്ട്. ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാലേ നിയമമാവൂ.
1991ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സർവകലാശാലകളുടെ ഫയലുകൾ പരിശോധിക്കുവാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതിക്ക് ശ്രമിച്ചിരുന്നു. സ്വയംഭരണം നഷ്ടമാവുമെന്ന പേരിൽ പ്രതിഷേധമുണ്ടായതിനെത്തുടർന്ന് ആ നീക്കം പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |