തിരുവനന്തപുരം: സാംസ്കാരിക നായകന്മാർ പലരും അവാർഡുകൾക്കും ബഹുമതികൾക്കുമായി ഇടതുചേരി ചേർന്ന് നടക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ. അപേക്ഷിക്കാത്തവർപോലും സാഹിത്യ അക്കാഡമി പുരസ്കാര പട്ടികയിൽ ഇടംനേടിയത് ഈ രംഗത്തുള്ളവർ ചിന്തിക്കണം. കെ.പി. സി.സിയുടെ പുസ്തക പ്രസാധന വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സണ്ണിജോസഫ്.
സാഹിത്യ അക്കാഡമി പുരസ്കാര ജേതാക്കളായ ജി.ആർ. ഇന്ദുഗോപൻ, ദുർഗ്ഗാ പ്രസാദ് എന്നിവരെ ആദരിച്ചു. അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. പ്രിയദർശിനി ഡയറക്ടർ പന്തളം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ഓണക്കൂർ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, കെ.എ. ബീന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |