തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിലും അക്രമ കൊലപാതക പരമ്പരകളിലുമുള്ള സർക്കാർ പരാജയം തുറന്നുകാട്ടാൻ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ 5ന് സെക്രട്ടേറിയറ്റിനുമുമ്പിൽ സത്യഗ്രഹം സംഘടിപ്പിക്കും . 'നോ ക്രൈം,നോ ഡ്രഗ്സ്' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന സത്യഗ്രഹം രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി,രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ,നേതാക്കളായ പി.ജെ.ജോസഫ്,ഷിബു ബേബിജോൺ,സി.പി.ജോൺ,അനൂപ് ജേക്കബ്,മാണി സി കാപ്പൻ,അഡ്വ.രാജൻബാബു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |