SignIn
Kerala Kaumudi Online
Tuesday, 17 June 2025 1.11 AM IST

തീവ്രവാദ ആക്രമണങ്ങൾ കുറഞ്ഞു; കാശ്മീരിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്

Increase Font Size Decrease Font Size Print Page
akshmir-

ശ്രീനഗർ : കാശ്മീരിൽ കഴിഞ്ഞ വർഷം എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധനവ്. 34.89 ലക്ഷം പേരാണ് കഴിഞ്ഞ വർഷം കാശ്മീർ സന്ദർശിച്ചത്. ഇതിൽ 43000 പേർ വിദേശ സഞ്ചാരികൾ ആണ് 2024-2025 വർഷത്തിൽ 34,​89,​702 പേർ കാശ്മീർ സന്ദർശിച്ചതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു ഇതിൽ 5.12 ലക്ഷം പേർ അമർനാഥ് തീർത്ഥാടകരാണ്. തീവ്രവാദ ആക്രമണങ്ങളിൽ ഉണ്ടായ ഗണ്യമായ കുറവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ കാരണം.

അതേസമയം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയാണ് ശ്രദ്ധേയം. 2021ൽ 1614 പേർ കാശ്മീരിൽ എത്തിയെങ്കിൽ ഇത്തവണ അത് 43,​645 ആയി. 2021ൽ കാശ്മീർ സന്ദർശിച്ചത് 6,​65,​77 പേരായിിരുന്നു,​ അതിൽ നിന്ന് അഞ്ചിരട്ടി സന്ദർശകരാണ് ഇത്തവണ ആകെ എത്തിയത്. 2023ൽ 37,​678 വിദേശികൾ ഉൾപ്പെടെ 31,​55,​835 പേരും 2022ൽ 19947 വിദേശികൾ ഉൾപ്പെടെ 26,​ 73,​ 442 വിനോദ സഞ്ചാരികളും കാശ്മീർ സന്ദർശിച്ചു.

ദേശീയ,​ അന്തർദേശീയ പരിപാടികളിലെ പങ്കാളിത്തവും ഡിജിറ്റൽ ,​ സോഷ്യൽ മീഡിയ പ്ലാറ്റ്പോമുകളിലെ പ്രചാരണവുമാണ് കാശ്മീരിലെ വിനോദസഞ്ചാര മേഖലയിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു. കാശ്മീരിൽ ഏറ്റവും അധികം പേർ എത്തിയത് ഗുൽമർഗിലാണ്. 2024ൽ ഇവിടെ മാത്രം 7.68 ലക്ഷത്തിലധികം സന്ദർശകരെത്തി. 2023 മേയിൽ ശ്രീനഗറിൽ നടന്ന ജി20യുടെ മൂന്നാമത് ടൂരിസം വർക്കിംഗ് മീറ്റും കാശ്മീരിനെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കി.

TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU KASHMIR, KASHMIR, OMAR ABDULLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.