കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിൽ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറയുന്നത്.
തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്‌തത്. സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് ഒരു അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |