മൂവാറ്റുപുഴ: സ്വാമി വിവേകാനന്ദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ലക്ഷ്യ ഡയാലിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.15ന് ചിന്മയ അന്തർദേശീയ കേന്ദ്രം ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി നിർവഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അരുൺ പി.മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാവപ്പെട്ട രേഗികൾക്ക് ആശ്രയമാകുന്ന പദ്ധതിക്ക് ഒരു രോഗിയിൽ നിന്ന് 700രൂപ മാത്രമാണ് ഫീസ് ഇനത്തിൽ വാങ്ങുന്നത്. ഒരേസമയം 4രോഗികൾക്ക് ഡലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമാണുള്ളതെന്നും അരുൺമോഹൻ പറഞ്ഞു. മൂവാറ്റുപുഴ കച്ചേരിതാഴത്താണ് സെന്റർ പ്രവർത്തിക്കുന്നത്. ഫൗണ്ടേഷൻ സെക്രട്ടറി പൂനം പാഗീരെ, ജോയിന്റെ സെക്രട്ടറി രഞ്ജിത് രഘുനാഥ്, കമ്മിറ്റി മെമ്പർ സജികുമാർ സി. എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |