ന്യൂഡൽഹി : പത്തുദിവസത്തെ വിപാസന ധ്യാനം പൂർത്തിയാക്കിയ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഇന്നലെ അമൃത്‌സറിലെ സുവർണക്ഷേത്രം സന്ദർശിച്ചു. പഞ്ചാബ് ഹോഷിയാർപൂരിലെ ദമ്മാ ധാജ വിപാസന കേന്ദ്രത്തിലായിരുന്നു കേജ്‌രിവാളിന്റെ വിപാസന ധ്യാനം. ഭാര്യ സുനിതയും ഒപ്പമുണ്ടായിരുന്നു. ധ്യാനം പൂർത്തിയാക്കി പുറത്തിറങ്ങിയ ഇരുവരും സുവർണക്ഷേത്രത്തിലേക്ക് എത്തുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നും ഒപ്പമുണ്ടായിരുന്നു. പഞ്ചാബിലെ ആം ആദ്മി സർക്കാരിന്റെ മൂന്നാം വാർഷികമായിരുന്നു ഇന്നലെ. ലഹരിമരുന്ന് സംസ്ഥാനത്തിന്റെ വലിയ വെല്ലുവിളിയാണെന്നും മൂന്ന് കോടി ജനത ഒറ്റക്കെട്ടായി പോരാടുകയാണെന്നും കേജ്‌രിവാൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |