ചോറ്റാനിക്കര: നാലാം ക്ലാസിലെ കുട്ടികൾക്ക് സോഷ്യൽ സയൻസ് പാഠഭാഗങ്ങൾ കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻതുള്ളലിലൂടെ ഹൃദ്യമായി ഒരുക്കുകയാണ് കണയന്നൂർ ജെ.ബി.എസ് അദ്ധ്യാപിക അനില കെ.കെ. ക്ലസ്റ്റർ റിസോഴ്സ് കോ-ഓഡിനേറ്ററായ സുമയുടെ നിർദ്ദേശപ്രകാരം പഠനോത്സവത്തിന്റെ ഭാഗമായാണ് കുട്ടികൾക്ക് പുതുമയാർന്ന രീതിയിൽ സ്വാതന്ത്ര്യസമരവും സേനാനികളെയും രസകരമായ രീതിയിൽ പരിചയപ്പെടുത്തിയത്.
കുട്ടികൾക്ക് ഇഷ്ടമായ ഓട്ടൻതുള്ളൽ വരികളിലൂടെ അനില സ്വാതന്ത്ര്യസമര ചരിത്ര കഥ അവതരിപ്പിച്ചു. ചരിത്രം ഓട്ടൻതുള്ളലിന്റെ രൂപത്തിൽ കേട്ടതോടെ കുട്ടികൾക്ക് പാഠഭാഗങ്ങൾ ഓർമ്മയിൽ നിൽക്കുമെന്നതാണ് മേന്മ. അനില ആദ്യമായാണ്
ഓട്ടൻതുള്ളലിന്റെ രീതിയിൽ സ്വാതന്ത്ര്യസമര ചരിത്ര കഥ വരികളാക്കി അതിന് ഈണം നൽകിയത്. പാട്ട് സോഷ്യൽമീഡിയിയിൽ എത്തിയതോടെ കുട്ടികളും ടീച്ചറും വൈറലുമായി.
2019 പിറവം പിറമാടം സ്കൂളിലെ അദ്ധ്യാപികയായി ജോലി ആരംഭിച്ച ശേഷം 2022 ൽ കണയന്നൂർ ജെ.ബി. സ്കൂളിലേക്ക് സ്ഥലം മാറിയെത്തുകയായിരുന്നു.
തൃപ്പൂണിത്തുറ ഉപജില്ലയിലെ 105 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വിദ്യാലയമാണ് കണയന്നൂർ ജെ.ബി സ്കൂൾ. പാഠ്യ പഠനേതര രംഗത്ത് ഒട്ടേറെ മികവുകൾ കരസ്ഥമാക്കിയ വിദ്യാലയത്തിൽ 115 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. അദ്ധ്യാപകർക്കും കുട്ടികൾക്കും സർവവിധ പിന്തുണയുമായി ഹെഡ്മാസ്റ്റർ മോഹനൻ പി.ടിയും പി.ടി.എ പ്രസിഡന്റ് ബിജു എം. ഡി.യും എപ്പോഴും കൂടെയുണ്ട്. ബാങ്ക് ജീവനക്കാരനായ വിപു ആണ് ഭർത്താവ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേഷ്ഠലക്ഷ്മിയാണ് മകൾ.
സംഗീതത്തെക്കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും
സംഗീതത്തിന് ആത്മാവിനെ ഉയർത്താനുള്ള ശക്തിയുണ്ട്. ഗാനങ്ങളും ഗാനാലാപങ്ങളും അതിരുകൾക്കപ്പുറമുള്ള ഒരു സാർവത്രിക ഭാഷയാണ്. അതുകൊണ്ട് കുട്ടികൾക്കും കൗമാരക്കാർക്കും പാഠഭാഗങ്ങൾ സംഗീതത്തിലൂടെ വളരെ എളുപ്പത്തിൽ ഹൃദ്യമാകും
അനില കെ.കെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |