ട്രെയിലർ ലോഞ്ച് 26ന് ദുബായിൽ
മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. കട്ട കലിപ്പിൽ നിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്കിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരാധകരുടെ സ്നേഹം നിറഞ്ഞ വാക്കുകളാൽ സമ്പന്നമാണ് കമന്റ് ബോക്സ്. ഏപ്രിൽ 10ന് ബസൂക്ക റിലീസ് ചെയ്യും. എമ്പുരാനൊപ്പം ബസൂക്കയുടെ ട്രെയിലർ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. മാർച്ച് 20ന് ട്രെയിലർ ലോഞ്ച് ദുബായിൽ നടക്കും. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ഗെയിം ത്രില്ലറായ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്‌ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സരിഗയും തിയേറ്റർ ഒഫ് ഡ്രീംസും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |