ന്യൂഡൽഹി: ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയ ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെയുള്ള ക്രൂ- 9 ബഹിരാകാശയാത്രികർക്ക് അഭിനന്ദനവും പ്രശംസയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിതയും കൂട്ടരും നിശ്ചയദാർഢ്യത്തിന്റെ പ്രതീകങ്ങളാണെന്ന് മോദി ചൂണ്ടിക്കാട്ടി.
മനുഷ്യശേഷിയുടെ പരിധികൾ മറികടന്ന് സ്വപ്നം യാഥാർത്ഥ്യമാക്കാനുമുള്ള ധൈര്യം കാണിക്കുന്നവരാണ് ബഹിരാകാശ പര്യവേക്ഷണം. സുനിത വില്യംസ് തന്റെ കരിയറിൽ ഉടനീളം ഈ ഉത്സാഹം നിലനിറുത്തി. സുനിതയെ ഭൂമി മിസ് ചെയ്‌തു. ധൈര്യത്തിന്റെയും മനഃശക്തിയുടെയും പരീക്ഷണമാണ് സുനിത വില്യംസും മറ്റ് ബഹിരാകാശയാത്രികരും നേരിട്ടത്. യാത്രികരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെക്കുറിച്ചും അഭിമാനമുണ്ട്. സാങ്കേതികവിദ്യയും ഉറച്ച മനസും കൂടിച്ചേരുമ്പോൾ എന്തും സംഭവിക്കാമെന്ന് അവർ തെളിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |