കൊച്ചി: കൊച്ചി സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ ഡി.ബി.ടി - രാമലിംഗസ്വാമി ഫാക്കൽറ്റി ഡോ.പി.വി. ശാന്തിനി ഈ വർഷത്ത പ്രധാനമന്ത്രി ഏർളി കരിയർ റിസർച്ച് ഗ്രാന്റിന് അർഹയായി. അനുസംന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ പുതുതായി ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകർക്കും ശാസ്ത്ര ഗവേഷകർക്കും ഏർപ്പെടുത്തിയ സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റാണ് പ്രധാനമന്ത്രി ഏർലി കരിയർ റിസർച്ച് ഗ്രാന്റ്. മൂന്ന് വർഷത്തേക്ക് 60 ലക്ഷം രൂപ അടങ്ങുന്ന റിസർച്ച് ഗ്രാന്റാണ് ഡോ.ശാന്തിനി പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്ററായ പ്രൊജ്കടിന് ലഭിച്ചത്. ഈ തുക കണ്ടൽക്കാടുകളുടെ അടിത്തട്ടിലെ സൂക്ഷ്മജീവികളിൽ നിന്ന് ക്യാൻസർ പ്രതിരോധ മരുന്നുകൾ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |