നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ നിർമ്മിച്ച അത്താഴമംഗലത്തെ വീരരാഘവ സ്മൃതിമണ്ഡപം രാത്രിയിൽ അക്രമികൾ തകർത്തതായി പരാതി.
കഴിഞ്ഞ ദിവസം രാത്രിയിൽ വലിയ ശബ്ദം കേട്ട് സമീപവാസികൾ വന്നപ്പോഴാണ് വിവരമറിയുന്നത്. മണ്ഡപത്തിൽ സ്ഥാപിച്ചിരുന്ന ചരിത്ര ഫലകവും തൂണുകളും തകർത്തിട്ടുണ്ട്. പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞതായാണ് വിവരം.
മണ്ഡപത്തിന് സമീപത്തായി ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിരുന്നു ദാഹജല പന്തലും നശിപ്പിച്ചു. നഗരസഭയുടെ പരാതി പൊലീസിന് നൽകിയിട്ടുണ്ടെന്നും എത്രയും വേഗം പ്രതിയെ കണ്ടെത്തണമെന്നും വാർഡ് കൗൺസിലറും നഗരസഭ സ്ഥിരംസമിതി അംഗവുമായി കെ.കെ.ഷിബു ആവശ്യപ്പെട്ടു.
തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയെ സൃഷ്ടിച്ച നെയ്യാറ്റിൻകര വെടിവയ്പിന്റെ സ്മരണാർത്ഥം അത്താഴമംഗലത്ത് നഗരസഭ 13.5 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 'വീരരാഘവം' എന്ന കലാശില്പം 2020 ആഗസ്റ്റ് 31നാണ് അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |