രാമനാട്ടുകര : ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി "വേനൽച്ചൂടും ആരോഗ്യ പ്രശ്നങ്ങളും" സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ടി മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോ. മുഹ്സിൻ കെ.ടി എന്നിവർ ക്ലാസെടുത്തു . ഡോ. അനീസ് മുഹമ്മദ് പ്രസംഗിച്ചു. വോളണ്ടിയർ സെക്രട്ടറിമാരായ എം.ഷാദിൽ, എ.ആമിന, ദിൽഫ ഷൗക്കത്ത്, ഫാത്തിമ റിഫാ സി.കെ , ഷിബില ജാസ്മിൻ, വൈഷ്ണവ് എന്നിവർ നേതൃത്വം നൽകി.എൻ.എസ്.എസ് യൂണിറ്റ് ജോ.സെക്രട്ടറി ദേവിജ എസ്.വി സ്വാഗതവും എൻ. എസ്. എസ് വോളണ്ടിയർ അന്നജോയ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |