മധുര: ആശാവർക്കർമാരെ സർക്കാർ ജീവനക്കാരോ സ്ഥിരം ജീവനക്കാരോ ആയി പരിഗണിക്കണമെന്നതാണ് സി.പി.എം നിലപാടെന്ന് പി.ബി അംഗം വൃന്ദാകാരാട്ട് പറഞ്ഞു. ഇക്കാര്യം പാർട്ടി നിരന്തരം ആവശ്യപ്പെടുന്നു. ആശാവർക്കർമാരുടെ പ്രശ്‌നങ്ങൾക്ക് കാരണം 2005ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളാണ്. ആശമാരെ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന മാർഗരേഖയെ എം.പിയായിരുന്ന താൻ എതിർത്തിരുന്നു. ഇന്നും അത് നിലവിലുണ്ട്. രാജ്യമെമ്പാടും ആശാവർക്കർമാർ ചൂഷണത്തിന് വിധേയമാകുന്നുണ്ട്. ആശമാർ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കേരളത്തിലെ സമരത്തെ സൂചിപ്പിച്ച് വൃന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |