കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് വാണിജ്യ വാഹന നിർമ്മാതാക്കളിൽ പ്രമുഖരായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എം.എൽ.എം.എം.എൽ) ഒന്നാം സ്ഥാനം നിലനിറുത്തി. ട്രിയോ, സോർ ഗ്രാൻഡ് എന്നിവയിലൂടെ എൽ 5 വിഭാഗത്തിൽ ആകെ വിപണിയുടെ 24.2 ശതമാനം പങ്കാളിത്തം സ്വന്തമാക്കി.
കടുത്ത മത്സരത്തിൽ എൽ 5 വിഭാഗത്തിൽ 37.3 ശതമാനം വിപണി വിഹിതം നേടാനും സാധിച്ചു. രണ്ട് ലക്ഷത്തിലധികം വാണിജ്യ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടവും മഹീന്ദ്ര കൈവരിച്ചു. ഇലക്ട്രിക് ഓട്ടോയായ ട്രിയോയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. മെറ്റൽ ബോഡിയുള്ള ട്രിയോയും ആദ്യത്തെ ഫോർ വീലർ ഇലക്ട്രിക് എസ്.വിയായ മഹീന്ദ്ര സിയോയും പുറത്തിറക്കി ഉത്പന്ന നിരയും വിപുലീകരിച്ചു. ഫോർ വീലർ കാർഗോ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും മഹീന്ദ്ര ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |