കൊച്ചി: ലോക റേസിംഗ് സർക്യൂട്ടിൽ ശ്രദ്ധ നേടിയ ടി.വി.എസ് മോട്ടോർ കമ്പനിയുടെ പ്രീമിയം മോട്ടോർസൈക്കിളായ അപ്പാച്ചെ ഇരുപതാം വാർഷികം ആഘോഷിക്കുന്നു. 60 ലക്ഷം ഉപഭോക്താക്കളെയാണ് ഇക്കാലയളവിൽ കമ്പനി നേടിയത്.
അത്യാധുനിക റേസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്പന ചെയ്ത ടി.വി.എസ് അപ്പാച്ചെ, അറുപതിലേറെ രാജ്യങ്ങളിൽ പ്രിയങ്കരമായ സ്‌പോർട്‌സ് മോട്ടോർ സൈക്കിൾ ബ്രാൻഡാണ്. 2005ലാണ് ടി.വി.എസ് അപ്പാച്ചെയുടെ പിറവി, അപ്പാച്ചെ150 മോഡലിന്റെ അവതരണം ടി.വി.എസിന്റെ പ്രീമിയം സെഗ്‌മെന്റിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു.
ബംഗ്ലാദേശ്, നേപ്പാൾ, കൊളംബിയ, ഗ്വാട്ടിമാല, മെക്‌സിക്കോ, ഹോണ്ടുറാസ്, ഗിനിയ തുടങ്ങിയ പ്രധാന ആഗോള വിപണികളിൽ അപ്പാച്ചെയ്ക്ക് ജനപ്രീതിയുണ്ട്. യൂറോപ്പിലും അപ്പാച്ചെയുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നുണ്ട്. ആഗോളതലത്തിൽ 300,000ത്തിലധികം റൈഡർമാർ അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പിൽ പങ്കാളികളാണ്.
വിപണി മേധാവിത്തം
കരുത്തുറ്റ പ്രകടനം, സമാനതകളില്ലാത്ത സുരക്ഷ, കാലത്തിനൊത്ത പുതുമ എന്നിവയിലൂടെ ജനപ്രിയ ബ്രാൻഡായി മാറാൻ ടി.വിഎസ് അപ്പാച്ചെക്ക് കഴിഞ്ഞു. ഫാക്ടറി കസ്റ്റമൈസേഷൻ വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡാണ് അപ്പാച്ചെ.
20 വർഷമായി കാണിക്കുന്ന വിശ്വാസത്തിനും അഭിനിവേശത്തിനും ടി.വി.എസ് അപ്പാച്ചെയുടെ ആറുപത് ലക്ഷത്തിലധികം റൈഡർമാരോട് കടപ്പെട്ടിരിക്കുന്നു.
സുദർശൻ വേണു
മാനേജിംഗ് ഡയറക്ടർ
ടി.വി.എസ് മോട്ടോർ കമ്പനി
അപ്പാച്ചെ പെർഫോമൻസ് മോട്ടോർസൈക്കിളിങിനെ പുനർനിർവചിക്കുകയും ആഗോളതലത്തിൽ റൈഡർമാരെ ഒന്നിപ്പിക്കുകയും ചെയ്‌തു.
വിമൽ സംബ്ലി
പ്രീമിയം ബിസിനസ് മേധാവി
ടി.വി.എസ് മോട്ടോർ കമ്പനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |