കോഴിക്കോട്:ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി കമറുദ്ദീനെയും ഫാഷൻ ഗോൾഡ് എം.ഡി ടി.കെ പൂക്കോയ തങ്ങളെയും ഇ.ഡി അറസ്റ്റ് ചെയ്തു.കോഴിക്കോട് ഇ.ഡി ഡിവിഷൻ ഏപ്രിൽ ഏഴിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസർകോട്,കണ്ണൂർ ജില്ലകളിലായി പൊലീസ് രജിസ്റ്റർ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.ഏപ്രിൽ 8ന് കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ട് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.പൊതുജനങ്ങളിൽ നിന്ന് 20 കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.കേസിൽ ഫാഷൻ ഗോൾഡ് കമ്പനിയുടെ സ്വത്തുൾപ്പെടെ,എം.സി കമറുദ്ദീന്റെയും,ടി.കെ പൂക്കോയ തങ്ങളുടെയും പേരിലുള്ള 19.60 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |