ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചു. നൈനാർ നാഗേന്ദ്രൻ മാത്രമാണ് പത്രിക സമർപ്പിച്ചത്. അദ്ദേഹത്തെ നാളെ തന്നെ പാർട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നൈനാറിനെ നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈയും വാനതി ശ്രീനിവാസനും എച്ച് രാജയും പൊൻ രാധാകൃഷ്ണനും പിന്തുണച്ചിട്ടുണ്ട്.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുള്ള ബിജെപിയുടെ വിജ്ഞാപനത്തിൽ ഏറ്റവും കുറഞ്ഞത് 10 വർഷമെങ്കിലും പ്രവർത്തകനാകണമെന്ന നിബന്ധന ഉൾപ്പെടുത്തിയിരുന്നു. ഇത് 2017ൽ പാർട്ടിയിൽ എത്തിയ നൈനാർ നാഗേന്ദ്രയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതി. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ നൈനാറിന് ഇളവ് നൽകുകയായിരുന്നു.
അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഇപിഎസിന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ എൻഡിഎ മുന്നണി വിട്ടത്. ബിജെപിയുടെ തലപ്പത്തേക്ക് നൈനാർ എത്തുന്നതോടെ അണ്ണാ ഡിഎംകെ മുന്നണിയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. നിലവിൽ ചെന്നൈയിലുള്ള അമിത് ഷാ അണ്ണാ ഡിഎംകെ നേതൃത്വവുമായി സഖ്യ ചർച്ച നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |