കൊച്ചി: മുനമ്പം ഭൂമി തർക്കത്തിൽ വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസപ്പെടുത്താനുള്ള വഖഫ് ബോർഡിന്റെ ശ്രമങ്ങൾ സംശയകരമെന്ന് കെ.ആർ.എൽ.സി.സി. മുനമ്പം ഭൂമി വഖഫ് ആണെന്ന് ഏകപക്ഷീയമായി തിരുമാനിച്ച ഘട്ടത്തിൽ ബോർഡ് പരിശോധിക്കാതിരുന്ന വസ്തുതകൾ ട്രൈബ്യൂണൽ പരിഗണിക്കുന്നതിൽ വഖഫ് ബോർഡ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത വ്യക്തമാണ്. മന്ത്രി അബ്ദുൾ റഹ്മാന്റെ നിലപാടുകൾ തുടക്കം മുതലെ മുനമ്പം നിവാസികൾക്കെതിരാണ്. മുനമ്പം ജനതയുടെ പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ട്. പ്രശ്‌നപരിഹാരത്തിനുള്ള അധികാരവും സാദ്ധ്യതകളും ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്തി ഈ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കെ.ആർ.എൽ.സി.സി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |