കൊച്ചി: കടൽമണൽ ഖനനത്തിനെതിരെയും തീരദേശ ഹൈവേ ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ,സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ സമരയാത്ര 26ന് എറണാകുളം ജില്ലയിലെത്തും. കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. കൊച്ചിയിലും വൈപ്പിനിലും സ്വാഗതസംഘം രൂപീകരിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം ഹസൻ ഉദ്ഘാടനം യോഗം ചെയ്തു.
ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, അബ്ദുൽ ഗഫൂർ, എൻ.ഒ ജോർജ്, പി. രാജേഷ്, എ.എസ് ദേവപ്രസാദ്, കെ.കെ ചന്ദ്രൻ, ടോണി ചമ്മിണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |