പറവൂർ: വരാപ്പുഴ തിരുമുപ്പത്ത് കടയിൽ കയറി യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കട്ടേത്തറ വീട്ടിൽ അഭിരാം (23), മാലോത്ത് തറയിൽ വീട്ടിൽ അഭിജിത്ത് (24) എന്നിവരെയാണ് ഇൻസ്പെക്ടർ പ്രശാന്ത് ക്ളിന്റിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് രാത്രിയിലാണ് ഇവർ കടയിൽ കയറി അക്രമണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |