കൊച്ചി: പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിൽ വരിസംഖ്യ കുടിശിക വരുത്തിയവരുടെ അംഗത്വം റദ്ദാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിശദീകരണം തേടി കേരള സർക്കാരിനും പ്രവാസി ക്ഷേമ ബോർഡിനും നോട്ടീസയച്ചു. കേരള പ്രവാസി ക്ഷേമനിധി ആക്ടിന് വിരുദ്ധമായുള്ള ക്ഷേമ ബോർഡിന്റെ നിലപാടിനെതിരെ പ്രവാസി ലീഗൽ സെൽ പിന്തുണയോടെ നന്ദഗോപകുമാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി. അഞ്ച് വർഷത്തിനിടെ 18,808 പ്രവാസികൾക്കാണ് വിവിധ കാരണങ്ങളാൽ അംഗത്വം നഷ്ടപ്പെട്ടതെന്ന് ഹർജിയിൽ പറയുന്നു. ഇതിൽ 282 പേർ 62 വയസ് കഴിഞ്ഞവരാണ്. അഞ്ച് വർഷമെങ്കിലും തുടർച്ചയായി വരിസംഖ്യ അടയ്‌ക്കുന്നവർക്ക് 60 വയസാകുമ്പോൾ പ്രതിമാസം 3500 രൂപ വരെയാണ് പെൻഷൻ. ഇത് ബാദ്ധ്യതയാണെന്ന നിലപാടാണ് ബോർഡിന്. ഹർജി ജൂൺ 13ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |