കോഴിക്കോട്: പരസ്പരം പോരടിക്കുന്ന കോൺഗ്രസുകാരുടെ മനോഭാവം മാറണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. കോഴിക്കോട് ഡി.സി.സി.ഓഫീസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉമ്മൻചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുറത്തുള്ള ശത്രുവിനെതിരെ പോരാടുന്നതിനെക്കാൾ വീറോടെയാണ് പാർട്ടിക്കകത്തെ പോരാട്ടം. ഇത് മാറണം. എ.ഐ.സി.സി സമ്മേളനത്തിന്റെ സന്ദേശമുൾക്കൊണ്ട് ഒറ്റക്കെട്ടായി പ്രവർത്തിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്നും സുധാകരൻ പറഞ്ഞു.
ഇടതു ഭരണത്തിന് തിരശ്ശീല വീഴും: ചെന്നിത്തല
കോഴിക്കോട്: കേരളത്തിൽ മൂന്നാം തവണയും എൽ.ഡി.എഫ് തിരഞ്ഞെടുക്കപ്പെടണമെന്ന് പാർട്ടിക്കാർ പോലും ആഗ്രഹിക്കില്ലെന്ന് രമേശ് ചെന്നിത്തല. കോഴിക്കോട് ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറ് സീറ്റ് നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |