കോഴിക്കോട് : കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി മാർപാപ്പ പ്രഖ്യാപിച്ച ഡോ. വർഗീസ് ചക്കലായ്ക്കലിനെ സന്ദർശിച്ച് ആശംസകളറിയിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം. എൽ. എ. കെ. പി. സി സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും കൂടെ ഉണ്ടായിരുന്നു. അതുല്യമായ നേതൃമികവാണ് ഡോ. വർഗീസ് ചക്കാലയ്ക്കൽ കാഴ്ച വെച്ചതെന്നും വിശ്വാസി സമൂഹത്തെ കൂടുതൽ ഉയരത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും രമേശ് ചെന്നിത്തല ആശംസിച്ചു. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയ പ്രഖ്യാപനം ഇന്നലെ ഉച്ചയോടെയാണ് വത്തിക്കാനിലും കോഴിക്കോടും വായിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |