ശിവഗിരി: വിഷുദിനത്തിൽ പുലർച്ചെ 4.30ന് പർണ്ണശാലയിൽ ഗുരുദേവവിരചിത ഹോമമന്ത്രം ഉരുവിട്ടുള്ള ആരാധനയിൽ പങ്കെടുക്കാൻ നിരവധിപേർ ഞായറാഴ്ച വൈകിട്ടോടെ എത്തിച്ചേർന്നു. മഹാസമാധി മന്ദിരത്തിൽ ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ കണിക്കൊന്ന,കണിവെള്ളരി,നാരങ്ങ,മാമ്പഴം,ചക്ക,പഴം,നാളികേരം,വെറ്റില,അടക്ക,പുഷ്പ ഫലാദികൾ സമർപ്പിച്ചാണ് വിഷുക്കണി ഒരുക്കിയിരുന്നത്.സന്യാസിമാർ മഹാസമാധി സന്നിധിയിൽ നിന്നും ശാരദാമഠത്തിൽ നിന്നും ഭക്തർക്ക് വിഷുകൈനീട്ടം നൽകി.ശാരദാമഠത്തിലും വൈദികമഠത്തിലും ഗുരുദേവ റിക്ഷാമണ്ഡപത്തിലും ബോധാനന്ദ സ്വാമി സമാധി മണ്ഡപത്തിലും മഹാസമാധി സന്നിധിയിലും നടന്ന ചടങ്ങുകളിൽ പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |