കല്ലമ്പലം : എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് രക്ഷാധികാരിയും ഇടവൂർക്കോണം കാട്ടുവിള വീട്ടിൽ കുഞ്ഞി കൃഷ്ണന്റെയും ചെമ്പക കുട്ടിയുടെയും മകനുമായ മാവിൻമൂട് രോഹിണിയിൽ കെ.നകുലൻ(75)നിര്യാതനായി.
കല്ലമ്പലം ലയൺസ് ക്ലബ്ബ് മുൻ പ്രസിഡന്റ്, കല്ലമ്പലം നിഷ സിൽക്ക് ഹൗസ് , വർണ്ണം പടക്കകട സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: നിഷ, നിത്യ. മരുമക്കൾ: പി.അരുൺരാജ്, ആർ.സത്യജിത്ത്. നകുലന്റെ സംസ്കാര ചടങ്ങിലും ഇന്നലെ വൈകിട്ട് 5 ന് കല്ലമ്പലം ജംഗ്ഷനിൽ നടന്ന അനുശോചന യോഗത്തിലും മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ഒ.എസ് അംബിക എം.എൽ.എ,വി.ജോയി എം.എൽ.എ, അജി എസ്.ആർ.എം തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സമുദായിക, സാംസ്ക്കാരിക രംഗത്തെ ഒട്ടേറെപ്പേർ പങ്കെടുത്തു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന് .പുലകുളി മെയ് 3ന് രാവിലെ 11ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |