കൊല്ലം: ദീർഘകാലം കേരളകൗമുദി കൊല്ലം യൂണിറ്റ് മാനേജരായിരുന്ന ഉളിയക്കോവിൽ കരാളത്ത് വീട്ടിൽ കെ.ജി. ഗോപിനാഥൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പരേതയായ ബി. ജയലക്ഷ്മി. മക്കൾ: അഡ്വ. കെ.ജി. ബൈജു, ജെ. സിന്ധു, കെ.ജി.അരുൺ, ജെ.എൽ.വിനീത. മരുമക്കൾ: അഡ്വ. ലീന ബൈജു, പുഷ്പരാജൻ, ആർ. സ്വപ്ന, ടി. ഷാജി.
കോൺഗ്രസ് (എസ്) സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്നു. കൊല്ലം ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിന്റെ മാനേജിംഗ് ഡയറക്ടറായി ഏറെനാൾ പ്രവർത്തിച്ചു. കോൺഗ്രസ് പ്രവർത്തകനായിട്ടാണ് പൊതുജീവിതം ആരംഭിച്ചത്. കൊല്ലം നഗരസഭാംഗം, നഗരസഭ പ്രതിപക്ഷ നേതാവ്, നോൺ ജേർണലിസ്റ്റ് യൂണിയൻ കൊല്ലം ജില്ലാ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ഉളിയക്കോവിൽ ശാഖ പ്രസിഡന്റ്, കേരള സഹകരണ യൂണിയൻ അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |