തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാരടക്കം ക്രമസമാധാന ചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാനം, ട്രാഫിക് ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണറായി 2019 ബാച്ചിലെ ടി.ഫറോഷിനെ നിയമിച്ചു. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്.പിയായിരുന്നു ഇദ്ദേഹം. തിരുവനന്തപുരം സിറ്റിയിൽ ഡി.സി.പിയായിരുന്ന ബി.വി.വിജയ് ഭാരത് റെഡ്ഡിയെ കാസർകോട് ജില്ലാ പൊലീസ് മേധാവിയാക്കി.
എറണാകുളം റൂറൽ എസ്.പിയായി 2017 ബാച്ചിലെ ഹേമലതയെ നിയമിച്ചു. ആർ.ആർ.ആർ.എഫിൽ കമൻഡാന്റായിരുന്നു ഇവർ. അവിടെ എസ്.പിയായിരുന്ന വൈഭവ് സക്സേന ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ) അഞ്ചു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം. ടെലികോം എസ്.പി ദീപക് ധൻകറിനെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്.പിയായും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |