മോസ്‌കോ: ഈസ്റ്റർ പ്രമാണിച്ച് യുക്രെയിനിൽ ഏകപക്ഷീയമായ ഹ്രസ്വ വെടിനിറുത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30ന് നിലവിൽ വന്ന വെടിനിറുത്തൽ നാളെ പുലർച്ചെ 2.30ന് അവസാനിക്കും. ഇന്നലെ രാത്രി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. യുക്രെയിനും വെടിനിറുത്തൽ പാലിക്കുമെന്ന് കരുതുന്നതായി പുട്ടിൻ പറഞ്ഞു.
യുക്രെയിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുദ്ധം അവസാനിപ്പിക്കാനായി നടത്തുന്ന സമാധാന ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ മദ്ധ്യസ്ഥ ശ്രമം ഉപേക്ഷിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനിൽ ആക്രമണം തുടങ്ങിയത്. നിലവിൽ യുക്രെയിന്റെ 20 ശതമാനം പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |