1. സി.യു.ഇ.ടി പിജി ഉത്തര സൂചിക:- കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-പിജിയുടെ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഉത്തരം സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ ഇന്ന് രാത്രി 11 വരെ ചലഞ്ച് ചെയ്യാനവസരമുണ്ട്. വെബ്സൈറ്റ്: exams.nta.ac.in/CUET-PG
2. JIPMAT അഡ്മിറ്റ് കാർഡ്:- എൻ.ടി.എ 26ന് നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/JIPMAT/
3. കെമാറ്റ്: കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായി എൻട്രൻസ് പരീക്ഷാ കമ്മിഷണർ നടത്തുന്ന കെമാറ്റ് 2025 സെഷൻ രണ്ടിന് മേയ് 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
4. എം.എസ്സി മെഡിക്കൽ മൈക്രോബയോളജി: തലശേരി മലബാർ ക്യാൻസർ സെന്ററിൽ എം.എസ്സി മൈക്രോബയോളജിക്ക് 24 വരെ അപേക്ഷിക്കാം. lbscentre.in/mscmicrobiology/2024.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |