മലപ്പുറം: പ്രകൃതിയുടെ വിവിധ ഭാവങ്ങളെ ക്യാൻവാസിലാക്കി വെങ്ങാട് ടി.ആർ.കെ സ്‌കൂൾ ചിത്രകലാ അദ്ധ്യാപിക സബീന ഉമ്മർ വരച്ച ചിത്രങ്ങളുടെ നാല് ദിവസത്തെ പ്രദൾശനം ഇന്ന് കോട്ടക്കുന്ന് ആർട് ഗ്യാലറിയിൽ തുടങ്ങും. പ്രകൃതി എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം രാവിലെ 11ന് ആർടിസ്റ്റ് സത്യഭാമ ഉദ്ഘാടനം ചെയ്യും. നാടകനടൻ പാർത്ഥസാരഥി മുഖ്യാതിഥിയായി പങ്കെടുക്കും. അക്രലിക്കിൽ വരച്ച 50 ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക. രാവിലെ 10നാരംഭിക്കുന്ന പ്രദർശനം വൈകിട്ട് 6.30ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |