തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്ക് കോട്ടയം-ഷൊർണ്ണൂർ വഴി വേനലവധി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. തിങ്കളാഴ്ചകളിൽ വൈകിട്ട് 5.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.50ന് മംഗലാപുരത്തെത്തും. തിരിച്ച് വൈകിട്ട് 6നാണ് മടക്കസർവീസ്. പിറ്റേന്ന് രാവിലെ 6.35ന് കൊച്ചുവേളിയിലെത്തും. കൊല്ലം,ശാസ്താംകോട്ട,കരുനാഗപ്പള്ളി,കായംകുളം, മാവേലിക്കര,ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശ്ശേരി,കോട്ടയം,എറണാകുളം,ആലുവ,തൃശ്ശൂർ,ഷൊർണ്ണൂർ,തിരൂർ,കോഴിക്കോട്,വടകര,തലശ്ശേരി,കണ്ണൂർ,പയ്യന്നൂർ,കാഞ്ഞങ്ങാട്,കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മെയ് 5മുതൽ ജൂൺ 9വരെ കൊച്ചുവേളിയിലും മെയ് 6മുതൽ ജൂൺ 10വരെ മംഗലാപുരത്തുനിന്നും ആറ് വീതം സർവീസുകളുണ്ട്. 14ജനറൽ കോച്ചുകളാണുള്ളത്. ട്രെയിൻ നമ്പർ 06163/06164.
കൂടാതെ കന്യാകുമാരിയിൽ നിന്ന് തിരുനെൽവേലി,മധുര,കൃഷ്ണരാജപുരം,പൂനെ വഴി മുംബൈയിലേക്ക് മെയ് 7മുതൽ ജൂൺ 25വരെ ബുധനാഴ്ചകളിൽ മുംബൈയിൽ നിന്ന് രാത്രി 12.30നും മെയ് 8മുതൽ ജൂൺ 26വരെ വ്യാഴാഴ്ചകളിൽ വൈകിട്ട് 3.30ന് കന്യാകുമാരിയിൽ നിന്നുമായി 8സർവീസുകൾ വീതമുണ്ട്.ട്രെയിൻ നമ്പർ 01005/01006.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |