പരീക്ഷാഫലം
2024 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് എസ്.എൽ.സി.എം (2023, 2022 & 2021 രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ) www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 9 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (മേഴ്സിചാൻസ്), 2024 ജൂലായിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 9ന് മുമ്പ് exams.keralauniversity.ac.inൽ ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
2024 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 9 വരെ www.slcm.keralauniversity.ac.inൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
2024 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.inൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ മലയാളം (സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ടൈംടേബിൾ
മേയിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2014, 2018 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ, പ്രോജക്ട് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 സെപ്തംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും
പരീക്ഷയുടെ ഹാൾടിക്കറ്റുമായി മേയ് 2 മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |