സൂററ്റ് : ട്യൂഷന് വന്നുകൊണ്ടിരുന്ന 13കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അദ്ധ്യാപിക അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിൽ നടന്ന സംഭവത്തിൽ 23കാരിയാണ് പിടിയിലായത്, 13കാരന്റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുകൾ ചുമത്തി അദ്ധ്യാപികയ്ക്കെതിരെ കേസെടുത്തത്.
അഞ്ച് വർഷത്തോളമായി കുട്ടിയെ ട്യൂഷൻ പഠിപ്പിച്ചു വരികയാണ് 23കാരി.
ഏപ്രിൽ 26നാണ് ഇരുവരെയും കാണാതായത്. കുട്ടിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 13കാരന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അദ്ധ്യാപികയെയും വിദ്യാർത്ഥിയെയും കണ്ടെത്തിയത്.
13കാരനുമായി അടുത്ത കാലത്താണ് അദ്ധ്യാപിക പ്രണയത്തിലായത്. കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇതിനെ തുടർന്ന് അദ്ധ്യാപികയ്ക്കെതിരെ പോക്സോ വകുപ്പും ചുമത്തി. തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ശേഷം ഹോട്ടലിൽ താമസിച്ച ശേഷമാണ് ഇരുവരും ഡൽഹിയിലേക്കും അവിടെ നിന്ന് ജയ്പൂരിലേക്കും പോയത്. അദ്ധ്യാപികയെയും വിദ്യാർത്ഥിയെയും ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |