കാനഡയിലെ ജീവിതച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാടക, പലചരക്ക് സാധനങ്ങൾ, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ കൂടുതൽ ചെലവേറിയതായി മാറിക്കൊണ്ടിരിക്കുന്നു. നിലനിൽപ്പിന് വേണ്ടി കുടിയേറ്റക്കാരും താമസക്കാരും പല മാർഗങ്ങളും സ്വീകരിച്ചുവരുന്നു.
ജീവിതച്ചെലവ് കണ്ടെത്താനായി മുപ്പത്തിയേഴുകാരിയായ മോണിക് ജെറാമിയ ഒരു പരിഹാരം കണ്ടെത്തി. അത് ഇപ്പോൾ സോഷ്യൽ മീഡിയയിലുടനീളം ചർച്ചകൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് യുവതി സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനിടയിൽ ബ്രേക്കപ്പും ഉണ്ടായി. അതിജീവിക്കാൻ അവൾ തന്റെ കിടക്കയുടെ പകുതി വാടകയ്ക്ക് നൽകാൻ തുടങ്ങി.
തികച്ചും അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടു. ഇതോടെ വാടക നൽകാൻ കഴിഞ്ഞില്ല. തുടർന്നാണ് ഈ ആശയം തലയിൽ ഉദിച്ചത്. തുടർന്ന് കിടക്ക പങ്കിടാൻ ആളുകളെ ക്ഷണിച്ചുകൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. അതിശയകരമെന്നു പറയട്ടെ, അവളുടെ ആശയം പെട്ടെന്നുതന്നെ വൈറലായി.
ഹോട്ട് ബെഡ്ഡിംഗ് എന്നറിയപ്പെടുന്ന ഈ ആശയത്തിലൂടെ മാസം 50,000 ഡോളർ വരെ സമ്പാദിക്കാൻ അവർക്ക് സാധിച്ചു. തനിക്കും കിടക്ക ഷെയർ ചെയ്യാനെത്തുന്നയാൾക്കും പൂർണ്ണ സമ്മതമുണ്ടെങ്കിൽ മാത്രമേ കെട്ടിപ്പിടിക്കുന്നതുപോലുള്ള സ്പർശനങ്ങൾ അനുവദിക്കുകയുള്ളൂവെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.
'ഹോട്ട് ബെഡ്ഡിംഗ്' എന്ന ആശയത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചില ഉപയോക്താക്കൾസ്വകാര്യത ലംഘനങ്ങളും അപകടസാദ്ധ്യതകളെയും ചോദ്യം ചെയ്തു. ചെലവ് ലാഭിക്കാൻ കണ്ടെത്തിയ സൂത്രത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |